വിശദവിവരങ്ങള്‍ | |
വര്‍ഷം | 1971 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി മാധുരി |
രാഗം | ഹരികാംബോജി |
അഭിനേതാക്കള്‍ | ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:06.
ഉഷസ്സേ ഉഷസ്സേ ഉദിക്കൂ വേഗമുദിക്കൂ മനസ്സേ പൂപോലെ ചിരിക്കൂ (ഉഷസ്സേ) മുത്തിലും മുള്ളിലും ചവുട്ടിനടന്നപ്പോള്‍ മുറിഞ്ഞിട്ടുണ്ടാവാം - പാദം മുറിഞ്ഞിട്ടുണ്ടാവാം മന്ത്രകോടികൊണ്ടതു നീ മറയ്ക്കൂ മധുവിധുമണിയറ അലങ്കരിക്കൂ കിളിര്‍ത്തുവല്ലോ - കിനാക്കള്‍ കിളിര്‍ത്തുവല്ലോ (ഉഷസ്സേ) തിരകളും ചുഴികളും മുറിച്ചു കടന്നപ്പോള്‍ തളര്‍ന്നിട്ടുണ്ടാവാം ആ മെയ് തളര്‍ന്നിട്ടുണ്ടാവാം മന്ദഹാസംകൊണ്ടതു നീ പൊതിയൂ മകരന്ദചഷകം നിറച്ചുവെയ്ക്കൂ തളിര്‍ത്തുവല്ലോ - വികാരം തളിര്‍ത്തുവല്ലോ (ഉഷസ്സേ) |