സ്വപ്നം കാണുകയോ (പ്രതികാരം)
This page was generated on August 25, 2019, 9:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി ,ആനന്ദ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:10.
സ്വപ്നം കാണുകയോ സ്വര്‍ഗ്ഗം തേടുകയോ
സ്വപ്നം കാണുകയോ സ്വര്‍ഗ്ഗം തേടുകയോ
തിടുക്കമെന്തിനു യാത്രക്കാരാ തിരിച്ചു പോവുകയില്ലാ
ഞാന്‍ പിടിവിട്ടോടുകയില്ലാ പിടിവിട്ടോടുകയില്ലാ
(സ്വപ്നം കാണുകയോ)

പ്രേമവലയില്‍ കുരുങ്ങിവീഴാന്‍
ദേവയാനിയല്ലാ - ഞാന്‍ ദേവയാനിയല്ലാ
കളിച്ചിരിമാറാപ്പെണ്ണല്ലാ
കഥയറിയാത്തൊരു പെണ്ണല്ലാ
ലല്ലലല്ലലാലാലല്ലലാ ലല്ലലല്ലലാലാലല്ലലാ
(സ്വപ്നം കാണുകയോ)

മന്ത്രവിദ്യകള്‍ കാണിച്ചാലും
മനസ്സുമാറുകയില്ലാ മനസ്സുമാറുകയില്ലാ (മന്ത്രവിദ്യകള്‍)
ചൂണ്ടലില്‍ കൊത്തും മീനല്ലാ ഇതു
കൂട്ടിലൊതുങ്ങും കിളിയല്ലാ
ലല്ലലല്ലലാലാലല്ലലാ ലല്ലലല്ലലാലാലല്ലലാ
(സ്വപ്നം കാണുകയോ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts