വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | മുഖാരി |
അഭിനേതാക്കള്‍ | വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:14.
Valampiri sankhil theerthavumaayi വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണവിടുവാന്‍ വരിനെല്ലുമായ് വന്നൂ വണ്ണാത്തിക്കുരുവി കുളിക്കഴിഞ്ഞീറനും മാറാതെ ഞാനെന്റെ കൂവളത്തറയിലിരുന്നൂ.... (കുളികഴിഞ്ഞീറനും........) വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു വിരുന്നു വരുന്നുണ്ട് ഗായകനെന്നൊരു കുറുമ്പ് പറഞ്ഞു കുരുവി.... വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി.... കുരുത്തോലത്തോരണം ചാര്‍ത്തിയ കാവിന്റെ കുറുമൊഴിമുല്ലക്കടവില്‍ (കുരുത്തോലത്തോരണം.....) ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ ഒളികണ്ണാല്‍ എന്നെ കളിയാക്കാന്‍ നിന്നൂ ഒരു കൊച്ചു പൂവാലനണ്ണാനും... വലംപിരിശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി വാരണവിടുവാന്‍ വരിനെല്ലുമായ് വന്നൂ വണ്ണാത്തിക്കുരുവി വലംപിരി ശംഖില്‍ തീര്‍ത്ഥവുമായി വന്നൂ ദ്വാദശിപുലരി.... |