മദകര മംഗള (സതി )
This page was generated on August 19, 2019, 8:19 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:15.
മദകരമംഗളനിദ്രയില്‍ നിന്നും
മനസിജനുണരും മധുകാലം (മദകരമംഗള)
മാദകപുഷ്പാഭരണം ചാര്‍ത്തിയ
മേദിനി ഇന്നൊരു നര്‍ത്തകിയായ് (മദകരമംഗള)

പഴുത്ത മുന്തിരിതന്‍ കുലയാലേ
പാദം തന്നില്‍ കിങ്ങിണി ചാര്‍ത്തി
പഴുത്ത മുന്തിരിതന്‍ കുലയാലേ
പാദം തന്നില്‍ കിങ്ങിണി ചാര്‍ത്തി
പല്ലവകോമളപാണികളാല്‍ ഉല്‍-
പ്പുല്ല്ലമദാലസമുദ്രകള്‍ കാട്ടി
പല്ലവകോമളപാണികളാല്‍ ഉല്‍-
പ്പുല്ല്ലമദാലസമുദ്രകള്‍ കാട്ടി
മഞ്ജുളമന്ദസമീരനനേല്‍ക്കേ
കഞ്ജുകം ഇളകും നര്‍ത്തകിയായ് (മദകരമംഗള)malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts