ഏഴു സുന്ദര കന്യകമാർ (മനുഷ്യബന്ധങ്ങൾ)
This page was generated on March 28, 2024, 10:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി ,ഷീല ,മധു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:16.

എഴു സുന്ദരകന്യകമാര്‍
എഴുന്നള്ളീ - എഴുന്നള്ളീ
എന്റെ വീണയില്‍ നൃത്തം ചെയ്യാന്‍
പൊന്‍ ചിലങ്കകള്‍ കെട്ടി
(എഴു )

താലം പിടിച്ചു കല്പനകള്‍
താളം പിടിച്ചു കരതലങ്ങള്‍
വസന്തഭംഗികള്‍ പുഷ്പാഞ്ജലിയായ്
വണങ്ങി നിന്നു വേദികയില്‍
(എഴു )

ശ്യാമളകാനനവീഥികളില്‍
ശാരദമാസം വരും നേരം
വേണുവൂതും നീലക്കുയിലുകള്‍
കാണാന്‍ - കേള്‍ക്കാന്‍ അണിനിരന്നു
(എഴു )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts