കനകസ്വപ്നങ്ങൾ (മനുഷ്യബന്ധങ്ങൾ)
This page was generated on April 19, 2024, 1:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ ,പി സുശീല ,എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:17.

കനകസ്വപ്നങ്ങൾ മനസ്സിൽ ചാർത്തുന്നു
കാർത്തിക നവദീപ മാല (2)

ഇന്ദുകിരണങ്ങൾ പൂക്കളിറുത്തു
ഇന്ദ്രധനുസ്സിനാൽ മാല കെട്ടി
ഇന്നു നമ്മുടെ സങ്കൽപ സുന്ദരിമാർ
ഇരവും പകലും നൃത്തമാടി
(കനക...)

വാനത്തിൻ വാസന്ത വനങ്ങളിൽ കൂടി
വാസരപ്പക്ഷികൾ പറന്നു പോകൂ
നാളെയെത്തുമൊരു വിവാഹ സുദിനം
നാമെല്ലാം കാക്കും മഹോൽസവം
(കനക..)

ശാലീനയായ്‌ വരും ശരൽക്കാലസന്ധ്യ
മേലാപ്പു കെട്ടിയ മണ്ഡപത്തിൽ
മന്ദമെത്തുമൊരു വധുവും വരനും
മധുരം കിള്ളും ഉത്സവം
(കനക...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts