കന്യാകുമാരിക്കടപ്പുറത്തു (പ്രൊഫസർ )
This page was generated on June 15, 2024, 5:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജെമിനി ഗണേശൻ ,ശാരദ ,ബേബി സുമതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:18.

 കന്യാകുമാരിക്കടപ്പുറത്ത്
സന്ധ്യ മയങ്ങും കടപ്പുറത്ത് ഒരു
സ്വർണ്ണമഞ്ചൽ താണു പറന്നു പോൽ
അതിലിന്ദ്രജാലക്കാരൻ വന്നു പോൽ

എന്നാണമ്മേ എന്നാണു-
പണ്ട് പണ്ട് പണ്ട്

കൺപുരികക്കൊടി ചലിച്ചപ്പോൾ അവൻ
കൈ മയില്പീലിയുഴിഞ്ഞപ്പോൾ
കടലൊരു കണ്ണാടിപ്പലകയായി
കാർത്തിക താര വിളക്കായി
ഒരു കാഞ്ചനശ്രീകോവിലുണ്ടായി
ഹായ് ഹായ് നല്ല കഥ !
ബാക്കി കൂടി പറയൂ അമ്മേ
ഒന്നാക്കൈവിരലുയർന്നപ്പോൾ
അന്നൊരൊറ്റക്കൽമണ്ഡപമോടി വന്നൂ
അതിലൊരു വെൺകൊറ്റക്കുട നിവർന്നൂ
ആവണിപ്പലകയിട്ടവനിരുന്നൂ
ചുറ്റുമാരാധികമാർ തൊഴുതു നിന്നൂ
നല്ല രസം അല്ലേ - പിന്നീടെന്തായി -

അന്നത്തെ രാത്രി കഴിഞ്ഞപ്പോൾ ഭൂമി
കണ്ണും തിരുമ്മിയുണർന്നപ്പോൾ
അവനില്ലവൻ വന്ന മഞ്ചലില്ലാ
ആ കഥ കടംകഥയായിരുന്നൂ
വന്നതമ്പിളിയമ്മാവനായിരുന്നൂ
എവിടെപോയമ്മേ അമ്പിളിയമ്മാവൻ
കടലിനക്കരെ !
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts