വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,രവിചന്ദ്രന്‍ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,രവിചന്ദ്രന്‍ ,അടൂര്‍ ഭാസി ,ആലുംമൂടൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:21.
മുത്തുമണിപ്പളുങ്കുവെള്ളം പുഴയിലെന്റെ കൊത്തുപണിക്കരിമ്പുവള്ളം കോലത്തുനാട്ടിലെ കോവിലകത്തമ്മയെ താലികെട്ടിക്കൊണ്ടുപോരണ കല്യാണവള്ളം ചെങ്കുളത്താറ്റില്‍ ചുരിക കൊണ്ടെറിയുന്നോരങ്കച്ചേകവരേ വെറ്റേം തിന്നു പടിഞ്ഞാറിരിക്കുന്ന തങ്കക്കതിരവനേ കൂടെപ്പോന്നാട്ടേ..... അങ്കോം കാണാം പൂവും നുള്ളാം അങ്കത്തട്ടിലെ പെണ്ണിനേം കാണാം... കാണാം.... മംഗലം കടവില്‍ മാറോളം വെള്ളത്തില്‍ മുങ്ങിക്കുളിപ്പവളേ എത്താത്തോര്‍ത്തു മുലക്കച്ചയാക്കിയ മുത്തുക്കിളിമകളേ കൂടെപ്പോന്നാട്ടേ.... വേലേം കാണാം പൂരോം കാണാം വേളിപ്പെണ്ണിനെ കൊണ്ടും പോരാം... പോരാം.... വെള്ളാരം കുന്നില്‍ കുടംകൊട്ടിപ്പാടണ പുള്ളോര്പ്പെണ്മണിയേ മാറില്‍ കന്നിച്ചുണങ്ങുകള്‍ പൂക്കുന്നൊ- രല്ലിയിളം കൊടിയേ കൂടെപ്പോന്നാട്ടേ.... ആട്ടോം കാണാം പാട്ടും കേള്‍ക്കാം അന്തിക്കൂട്ടിന്നൊരാളേം നോക്കാം നോക്കാം |