പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം (ആരോമലുണ്ണി )
This page was generated on April 19, 2024, 12:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംആരഭി
അഭിനേതാക്കള്‍എസ് പി പിള്ള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:19.

പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം
പൂപോലഴകുള്ളോരായിരുന്നു
ആണുങ്ങളായി വളർന്നോരെല്ലാം
അങ്കം ജയിച്ചവരായിരുന്നു

കുന്നത്തു വച്ച വിളക്കു പോലെ
ചന്ദനക്കാതൽ കടഞ്ഞ പോലെ
പുത്തൂരം ആരോമൽചേകവരോ
പൂന്തിങ്കൾ മാനത്തുദിച്ച പോലെ
ഉദിച്ച പോലെ

മുത്തു കടഞ്ഞ കതിർമുഖവും
ശംഖു കടഞ്ഞ കഴുത്തഴകും
ആലിലയ്ക്കൊത്തോരണി വയറും
പൂണൂൽ പരിചൊത്ത പൂഞ്ചുണങ്ങും

പൊക്കിൾക്കുഴിയും പുറവടിവും
പൊന്നേലസ്സിട്ട മണിയരയും
അങ്കത്തഴമ്പുള്ള പാദങ്ങളും
പാദങ്ങൾക്കൊത്ത മെതിയടിയും
മെതിയടിയും

പുതൂരം ആരോമൽചേകവരോ
പൂവമ്പനേപ്പോലെയായിരുന്നു
ഏഴഴകുള്ളവനായിരുന്നു
എല്ലാം തികഞ്ഞവനായിരുന്നു
പുത്തരിയങ്കപ്പറമ്പിൽ വച്ചാ
മുത്തുവിളക്കു പൊലിഞ്ഞു പോയി
സ്വർണ്ണച്ചിറകടിച്ചാ വെളിച്ചം
സ്വർഗത്തിലേക്കു തിരിച്ചു പോയി
തിരിച്ചു പോയി

പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം
പൂപോലഴകുള്ളോരായിരുന്നു





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts