മാലാഖേ മാലാഖേ (ഓമന)
This page was generated on May 8, 2024, 7:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രവിചന്ദ്രന്‍ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 24 2018 16:28:38.

മാലാഖേ മാലാഖേ
മായാ നർത്തന സോപാനത്തിലെ
മാളവികേ മാളവികേ (മാലാഖേ)

ആയിരമിതളുള്ള വാസര സ്വപ്നത്തിൽ
അവതരിച്ചു നീ അവതരിച്ചു (ആയിരം)
അനുരാഗ വല്ലകിയിൽ ഞാൻ മീട്ടും
ആനന്ദഭൈരവിയിൽ
സപ്തസ്വരങ്ങൾ ചിലമ്പണിഞ്ഞു ...അണിഞ്ഞു നിന്റെ
നഗ്ന പദങ്ങൾ ചലിച്ചു... ചലിച്ചു... ചലിച്ചു (മാലാഖേ)

മാനസ സരസ്സിലെ മന്മഥ പൂമദം അപഹരിച്ചു നീ അപഹരിച്ചു (മാനസ)
അലിയുന്ന ലജ്ജകളിൽ നീ നൽകുമാശ്ലേഷ നിർവൃതിയിൽ
സ്വർഗ്ഗ സുഖം ഞനനുഭവിച്ചു... രസിച്ചു നിന്റെ
ദുഃഖശതങ്ങൾ അകന്നു... അകന്നു... അകന്നു (മാലാഖേ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts