അത്യുന്നതങ്ങളിലിരിക്കും ദൈവമേ (ഇനിയൊരു ജന്മം തരു)
This page was generated on September 15, 2019, 2:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ബി ശ്രീനിവാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 18 2012 04:15:41.
 
അത്യുന്നതങ്ങളിലിരിക്കും ദൈവമേ
അങ്ങേയ്ക്കു് സ്തുതിഗാനം (2)

ഭൂമിയില്‍ നന്മയുള്ളവര്‍ക്കെല്ലാം സമാധാനം
ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍
അവര്‍ക്കു് സ്വര്‍ഗ്ഗരാജ്യം
ദുഃഖിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
അവര്‍ക്കു് ഭൂമിയില്‍ ആശ്വാസം
ഓശാന (4)

(അത്യുന്നതങ്ങളില്‍ )

നീതിയ്ക്കു വേണ്ടി ദാഹിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
അവര്‍ക്കു് സ്വര്‍ഗ്ഗപീഠം
പ്രാര്‍ത്ഥിക്കുന്നവര്‍ ഭാഗ്യവാന്മാര്‍
അവര്‍ക്കു് കര്‍ത്താവിന്‍ കാരുണ്യം
ഓശാന (4)

(അത്യുന്നതങ്ങളില്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts