സീതപ്പക്ഷി (ഒരു സുന്ദരിയുടെ കഥ )
This page was generated on September 15, 2019, 8:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 24 2018 17:05:18.
സീതപ്പക്ഷീ സീതപ്പക്ഷീ നിന്റെ
ശ്രീവല്ലഭനെന്നുവരും ശ്രീതിലകപ്പക്ഷീ?
സീതപ്പക്ഷീ...

കല്യാണവില്ലുകുലയ്ക്കും കര്‍ണ്ണികാരമാലയിടീയ്ക്കും ഒരുനാ‍ള്‍
ആ കൈവല്ലികളില്‍ നാഥന്‍ നിന്നെ കോരിയെടുക്കും(2)
പീതാംബരമാകെയുലഞ്ഞും പീലിച്ചുരുള്‍ കൂന്തലഴിഞ്ഞും
നിന്നെ വെളുപ്പിനു കണികണ്ടാല്‍...
നിത്യമാംഗല്യം ഗ്രാമകന്യകമാര്‍ക്കെല്ലാം നിത്യമംഗല്യം
(സീതപ്പക്ഷീ...)

ശൃംഗാരസ്വപ്നമുണര്‍ത്തും ചുണ്ടുകൊണ്ടുമുത്തണിയിക്കും
ഒരുനാള്‍.....
ആ ശ്രീവത്സാങ്കിത വക്ഷസ്സില്‍ നീ വീണുമയങ്ങും(2)
നാല്പാമരപൂഞ്ചോലകളില്‍ നാലാംകുളികഴിഞ്ഞു വരുമ്പോള്‍
നിന്നെ വെളുപ്പിനു കണികണ്ടാല്‍
നിത്യതാരുണ്യം ഗ്രാമസുന്ദരിമാര്‍ക്കെല്ലാം നിത്യതാരുണ്യം

(സീതപ്പക്ഷീ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts