നീല നീല വാനമതാ (കളിപ്പാവ )
This page was generated on April 23, 2024, 12:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനസുഗതകുമാരി
ഗായകര്‍എം.ബാ‍ലമുരളീകൃഷ്ണ ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 11 2013 05:04:56.


�നീലനീല വാനമതാ വാരിധി പോലെ അനന്തമായ്
ചേലെഴുന്നൊരു മേഘമതാ ലോലമേഘതരംഗമായ്
നീല നീല വാനമതാ......

ആ......
തെളിമഞ്ഞലിയും താഴ്വരമേലേ
ഇളവെയില്‍ കുഞ്ഞല പോലെ
ഇളവെയിലേല്‍ക്കേ തളരും മുല്ലകള്‍
ഒരു മണിമുത്തൊളി നീളേ
ഒരുമണിമുത്തൊളി നീളേ

നീണ്ട നീലമിഴിയിതളില്‍ നിഴലിച്ചീടുവതാരേ
ഹാ സഖീ എന്‍ മിഴികളില്‍ മിന്നും
ഭാസുരാംഗിയിതാരേ.....

എന്റെ കണ്‍കളില്‍ ഈ മുഖം മാത്രം
എന്റെ ചിന്തയില്‍ ഈ മുഖം മാത്രം
പ്രേമാസക്തമാം എന്റെ ആത്മാവില്‍
ഓമനേ നിന്റെ മുഖം മാത്രം..
ഓമനേ.... ഓമനേ....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts