ഗന്ധമാദന വനത്തിൽ (ഗന്ധർവ്വക്ഷേത്രം )
This page was generated on April 27, 2024, 3:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:31.


ഗന്ധമാദനവനത്തില്‍ വാഴും ഗന്ധര്‍വ്വദേവാ
കന്യകമാരെ പൂവമ്പെയ്യും ഗന്ധര്‍വ്വദേവാ
സന്ധ്യാപുഷ്പവിമാനത്തില്‍ വന്നീ
പന്തലിനുള്ളിലിറങ്ങേണം ഈ
പത്മപീഠത്തിലിരിക്കേണം (ഗന്ധമാദന)

ദേവാംഗനകള്‍തന്‍ ചുണ്ടിലെ പൂമ്പൊടി
ഹേമാംഗങ്ങളിലണിഞ്ഞവനേ
കിന്നരസ്ത്രീകള്‍തന്‍ തങ്കനഖക്ഷതം
പൊന്നാഭരണമായണിഞ്ഞവനേ
രാസക്രീഢാസരസ്സില്‍ നിന്നീ
രാമച്ചപ്പന്തലിലിറങ്ങേണം ഈ
രത്നപീഠത്തിലിരിക്കേണം
(ഗന്ധമാദന)

പനിനീരഭിഷേകം ചെയ്യാം ഞങ്ങള്‍
പാരിജാതംകൊണ്ടു മൂടാം ഞങ്ങള്‍
സോമരസവും അവിലും മലരും
താമരക്കുമ്പിളില്‍ നല്‍കാം ഞങ്ങള്‍
ശൃംഗാരഗന്ധര്‍വ്വലോകത്തില്‍ നിന്നീ
ചിത്രക്കളത്തിലിറങ്ങേണം ഈ
പുഷ്പപീഠത്തിലിരിക്കേണം
(ഗന്ധമാദന)

മദ്ദളം ചെണ്ട ഇടയ്ക്ക മൃദംഗം
പിച്ചളച്ചേങ്കില ഇലത്താളം
ഞങ്ങളൊരുക്കുമീ മേളപ്പദത്തിനൊ-
ത്തിങ്ങിങ്ങു നര്‍ത്തനമാടേണം
മാനത്തെ നക്ഷത്രസുന്ദരിമാരീ
ഭൂമിയെ കണ്ടു കൊതിക്കേണം
ഭൂമിദേവിക്കനുഗ്രഹം നല്‍കേണം
(ഗന്ധമാദന)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts