കടുന്തുടി കയ്യിൽ (മറവില്‍ തിരിവ് സൂക്ഷിക്കുക )
This page was generated on April 26, 2024, 7:38 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ ,വിൻസന്റ് ,അടൂര്‍ ഭാസി ,ഉഷാകുമാരി ,പട്ടം സദൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:33.
കടുന്തുടി കൈയ്യിൽ കടുന്തുടി
കൊമ്പു ,കുറുംകുഴൽ ഉടയ്ക്ക കൈമണി കുമ്മിയടി
കാവുടയമ്മയ്ക്ക് കുംഭ ഭരണിയ്ക്ക് കുരുതി
കാവടി കളം പാട്ട് (കടുന്തുടി..)

മലമേലേ കരിമലമേലേ
ഓഹോയ് ഓഹോയ് ഓഹോയ്
മഞ്ഞൾപ്പൊടി കൊണ്ട്
കളമെഴുതും പൊന്നും കിളിയേ
തൈതെയ്യം താരാ തിതെയ്യം താരാ
ഇന്നു കാവുടയമ്മേടേ കളത്തിൽ തുള്ളുന്ന
കന്നിക്കുറത്തിയെ കാണിച്ചു താ തൊട്ടു കാണിച്ചു താ
എള്ളെട് ,പൂവെട്,തെള്ളിയെട്
വള്ളീ നീലീ കുരവയിട് ( കടുന്തുടി..)

വാളെവിടെ മണിച്ചിലമ്പെവിടെ
വീരാളിപ്പട്ടു തോളിൽ
ഞൊറിഞ്ഞിട്ട വെളിച്ചപ്പാടേ
ഇന്നു കാവുടയമ്മയ്ക്കു കുരുതി കൊടുക്കുന്നു
കാണിക്കാരനെ കാണിച്ചു താ തൊട്ടു കാണിച്ചു താ
തപ്പെട്,ശംഖെട്,തിമിലയെട്
തക്കിട തരികിട ചെണ്ടയെട് (കടുന്തൂടി..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts