വിശദവിവരങ്ങള്‍ | |
വര്‍ഷം | 1972 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:57:39.
മാസം - മധുമാസം - ഇതു മധുമാസം മദിരാക്ഷികളുടെ മണിമിഴിക്കോണില്‍ മധുരമധുരോന്മാദം - ഉന്മാദം. (മാസം - മധുമാസം) കാമദേവന്റെ ഇടത്തേ തോളിലെ ആവനാഴിയൊഴിയാത്ത മാസം രാധയും കൃഷ്ണനും കൂടി രതിസുഖസാരേ പാടി രാത്രിയെ ഏതോ ലഹരിയില്‍ മുക്കിയ രാസകേളീയാമം - ഇതു രാസകേളീയാമം. വരൂ - വരൂ -വരൂ (മാസം - മധുമാസം) ഈറനുടുത്ത നിലാവൊരു യക്ഷിയായ് മാരനെത്തിരയുന്ന മാസം പാതിരാപ്പൂവുകള്‍ ചൂടി പതിയുടെ പൂമടി പൂകി പാര്‍വതി ശിവനെ തപസ്സില്‍ നിന്നുണര്‍ത്തിയ കാമോദ്ദീപനയാമം - ഇതു കാമോദ്ദീപനയാമം. വരൂ - വരൂ - വരൂ (മാസം - മധുമാസം) |