അംബികേ ജഗദംബികേ (തീര്‍ത്ഥയാത്ര )
This page was generated on April 27, 2024, 3:05 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കവിയൂർ പൊന്നമ്മ ,ബി വസന്ത ,പി മാധുരി
രാഗംയമുനാ കല്യാണി
അഭിനേതാക്കള്‍കവിയൂർ പൊന്നമ്മ ,ശാരദ ,ജയലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:44.


പാരീരേഴിനും നാരായവേരായി
പാരമാനന്ദ ശാന്തസ്വരൂപമായ്

അംബികേ ജഗദംബികേ സുരവന്ദിതേ ശരണം
അഖിലചരാചര രക്ഷകിയാം മുനിവന്ദിതേ ശരണം

കരുണാരൂപിണി കാവില്‍ ഭഗവതി
കൈവെടിയരുതേ നീ
തായേഭഗവതി നീയേ ശരണം
തറയില്‍ ഭഗവതിയേ

കാരണകാരിണിയായവള്‍ നീ രിപു
മാരണമരുളും ചണ്ഡികനീ
ശാര്‍ക്കരഭഗവതി ശങ്കരിശുഭകരി
ശരണാഗതജന വത്സലനീ

താഴേനില്‍ക്കാന്‍ തറനല്‍കണമേ
തളിയില്‍ ഭഗവതിയേ
തലയ്ക്കുമേലൊരു തണലേകണമേ
തായേഭഗവതിയേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts