ഹിപ്പികളുടെ നഗരം (പോസ്റ്റ്മാനെ കാണ്മാനില്ല )
This page was generated on May 26, 2024, 12:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1972
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: November 30 2014 07:11:15.
ഹിപ്പികളുടെ നഗരം ലഹരി-
ക്കുപ്പികളുടെ നഗരം
സ്വര്‍ഗ്ഗം ഭൂമിയില്‍ സ്വര്‍ഗ്ഗം തിരയും
സ്വപ്നാടകരുടെ നഗരം
ഹിപ്പികളുടെ നഗരം ലഹരി-
ക്കുപ്പികളുടെ നഗരം

ലുങ്കിയും ജുബ്ബയുമണിഞ്ഞുനടക്കും
പെണ്‍കുട്ടികളുടെ നഗരം
പ്രേമം നിശാസദനങ്ങളിലാക്കിയ
കാമുകരുടെ നഗരം യുവ
കാമുകരുടെ നഗരം

അല്പം വിപ്ലവമല്‍പ്പം പ്രേമം
അല്പം മോഹഭംഗം
ദു:ഖമനശ്വര ദു:ഖം മനസ്സില്‍
അസ്വസ്ഥതയുടെ ആലസ്യം
ഇതൊക്കെയാണീ നഗരത്തിന്‍ മുഖമുദ്രകള്‍

ചുണ്ടില്‍ കഞ്ചാവുബീഡികളെരിയും
ചിന്തകന്മാരുടെ നഗരം
ധ്യാനമമേരിക്കന്‍ മോഡലിലാക്കിയ
യോഗികളുടെ നഗരം യുവ
യോഗികളുടെ നഗരം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts