കൊട്ടും ഞാന്‍ കേട്ടില്ലാ (തച്ചോളി ഒതേനന്‍ )
This page was generated on April 10, 2020, 1:07 am PDT
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ലീല ,കോറസ്‌
രാഗംയദുകുല കാംബോജി
അഭിനേതാക്കള്‍ദേവകി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:35:23.Added by devi pillai on March 9,2009
കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി

തട്ടാനും വന്നില്ല തങ്കമുരുക്കിയില്ല(2)
കൊന്നത്തയ്യിന്നാരുകൊടുത്തു
പൊന്നുകൊണ്ടൊരു മണിമാല - സഖി
പൊന്നുകൊണ്ടൊരു മണിമാല

കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി

കണ്ണാടിയില്ലാഞ്ഞോ കളിയാട്ടം കൂടീട്ടോ
പച്ചമുരിക്കിന്‍ നെറ്റിയിലൊക്കെ
പാറിയല്ലോ സിന്ദൂരം -സഖി
പാറിയല്ലോ സിന്ദൂരം

കീര്‍ത്തനം പാടാനോ കിന്നാരം പറയാനോ(2)
വള്ളിക്കാട്ടില്‍ കയറിക്കൂടി
പുള്ളിക്കുയിലും പൂങ്കുയിലും - സഖി
പുള്ളിക്കുയിലും പൂങ്കുയിലും

കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല
ഇത്തിരിമുല്ലയ്ക്കാരുകൊടുത്തു മുത്തുപതിച്ചൊരു പൂത്താലി
സഖി മുത്തുപതിച്ചൊരു പൂത്താലി
കൊട്ടും ഞാന്‍ കേട്ടില്ല കൊഴലും ഞാന്‍ കേട്ടില്ല..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts