ചായം കറുത്ത ചായം (ചായം )
This page was generated on April 22, 2024, 8:11 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:43.

ചായം കറുത്ത ചായം
ചാലിക്കും മിഴികള്‍
കാമം ജ്വലിക്കും കാമം
കത്തിക്കും തിരികള്‍
കൊത്തിവെയ്ക്കൂ മാനസശിലയില്‍
കൊത്തിവയ്ക്കൂ ചിത്രകാരാ...
ആഹാ...............

ഈ മിഴിയില്‍ നീള്‍മിഴിയില്‍
തൂലികമുക്കി വരയ്ക്കൂ
ഇനി നഖശിഖാന്തം ലജ്ജമൊട്ടിടും മുഖചിത്രം
കുളിര്‍കോരും നഖചിത്രം
മുഴുമിപ്പിക്കൂ ചിത്രകാരാ മുഴുമിപ്പിക്കൂ

ഈ തിരിയില്‍ പൂത്തിരിയില്‍
ഇന്ദ്രിയമഞ്ചുമുണര്‍ന്നൂ
അതിലൊരു വികാരം കൃഷ്ണസര്‍പ്പമായിഴയുന്നു
ഇണചേരാനിഴയുന്നു
ഇഴുകിച്ചേരൂ എന്റെ ചൂടില്‍ മുഴുകിച്ചേരൂ

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts