മാറില്‍ സ്യമന്തകരത്നം ചാര്‍ത്തി (പണിതീരാത്ത വീടു് )
This page was generated on April 29, 2024, 6:11 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശോഭന (റോജ രമണി) ,അടൂര്‍ പങ്കജം ,എൻ ഗോവിന്ദൻ‌കുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:45.

മാറിൽ സ്യമന്തക രത്നം ചാർത്തി
മറക്കുട ചൂടിയ രാത്രി
മാതളപ്പന്തലിൽ മാരൻ പാട്ടിനു
മലർക്കളമെഴുതിയ രാത്രി
ഇതുവഴി ഇതുവഴി ഇതുവഴി വരൂ നീ
മംഗലാതിരരാത്രി
ഇളനീർതുള്ളും മലയാളത്തിൻ
മാനസ പ്രിയപുത്രീ
മാനസ പ്രിയപുത്രീ

അഷ്ടമംഗല്യപ്പൂപ്പാലികയിൽ
വലംപിരിശംഖുണ്ടോ കയ്യിൽ
വലംപിരി ശംഖുണ്ടോ (2)
ആറന്മുളയിലെ വൈരം പതിച്ചൊരു
വാൽക്കണ്ണാടിയുണ്ടോ
പുത്തരിയവിലുണ്ടോ ഇളം
പൂക്കിലത്തളിരുണ്ടോ
പുഷ്പിണിമാരുടെ കൂന്തലിലണിയും
പൂവാം കുറുന്നിലയുണ്ടോ
പൂവാം കുറുന്നിലയുണ്ടോ
(മാറിൽ....)

പുഷ്പമഞ്ജീരം കിലുകിലെ കിലുക്കും
കഥകളിപ്പദമുണ്ടോ
ചുണ്ടിൽ കഥകളിപ്പദമുണ്ടോ(2)
പീലിക്കതിരുകൾ
ചുറ്റും തിരുകിയ കേശഭാരമുണ്ടോ
രാവണവിജയമാണോ കഥ
കീചകവധമാണോ
രാധാമാധവലീലകളാണോ
സീതാസ്വയംവരമാണോ
സീതാസ്വയംവരമാണോ
(മാറിൽ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts