കാവേരിപ്പൂമ്പട്ടണത്തില്‍ (അജ്ഞാതവാസം )
This page was generated on April 19, 2024, 3:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,കടുവാക്കുളം ആന്റണി ,സാധന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:46.
കാവേരിപ്പൂം പട്ടണത്തില്‍ വാണരുളും കാമദേവാ
കന്യക ഞാന്‍ നിന്നെ മോഹിച്ചൂ
എന്‍ കോവിലാ കണ്ണകി ഞാന്‍ നിന്നെ മോഹിച്ചൂ‍
മാനായ്ക്ക മകളേ എന്‍ മറിമാന്‍ മിഴിയാളേ
മാനിനി നിന്നേ മോഹിച്ചൂ എന്‍ കണ്ണകീ
മനസ്സാല്‍ നിന്നെ വരിച്ചൂ

മീനൊക്കും മിഴികളിലും തേനൂറൂം ചൊടികളിലും
നാണത്തിന്‍ പൂവിരിഞ്ഞു നല്ലാര്‍കുല മണിയേ
ചൊല്ലെഴും ധീരനല്ലേ വില്ലാളി വീരനല്ലേ
കല്യാണ രൂപനെന്റെ കണ്‍കണ്ട ദൈവമല്ലെ?(2)
(കാവേരിപ്പൂം പട്ടണത്തില്‍ ..)

നിന്‍ കരം ഞാന്‍ പിടിച്ചാല്‍ പൊന്‍പണം എന്തു തരും
കണ്ണകീ കണ്മണീ
നീ ചൊന്നാലും വൈകിടാതേ
ഒന്നാം പെട്ടിയില്‍ പൊന്നു തരാം
രണ്ടാം പെട്ടിയില്‍ വെള്ളി തരാം
മൂന്നാം പെട്ടിയില്‍ മുത്തു തരാം
മൂന്നു നഗരം തരാം
കാവേരി പൂം പട്ടണത്തില്‍
കാര്‍ത്തികതന്‍ കോലാഹലം
കല്യാണ വാദ്യ സംഗീതം നം കരളില്‍
സങ്കല്പ രാഗസംഗീതം


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts