പ്രാണനാഥനെനിക്കു നല്‍കിയ (ഏണിപ്പടികള്‍ )
This page was generated on May 22, 2024, 3:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍പി മാധുരി
രാഗംകാംബോജി
അഭിനേതാക്കള്‍മധു ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: November 10 2019 09:07:31.

പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തേ പറവതിനെളുതാമോ
പ്രാണനാഥന്‍....

അങ്കത്തിലിരുത്തിയെന്‍ കൊങ്കത്തടങ്ങള്‍
കരപങ്കജം കൊണ്ടവന്‍ തലോടി
പുഞ്ചിരിപൂണ്ടു തങ്കക്കുടമെന്നു കൊണ്ടാടി
ഗാഢം പുണര്‍ന്നും അങ്കുരിത പുളകം കലര്‍ന്നെഴു-
മെന്‍ കപോലമതിങ്കലന്‍പൊടു
തിങ്കള്‍മുഖത്തെയണച്ചധരത്തെ നുകര്‍ന്നും
പല ലീല തുടര്‍ന്നും......

പ്രാണനാഥന്‍....

ഉത്താനശായി കാന്തന്‍ വിസ്താരമാര്‍ന്ന മാറില്‍
ഇഷ്‌ടാനന്ദത്തോടാണച്ചെന്നെ
ചുംബനാദികള്‍ തത്താദൃശങ്ങൾ ചെയ്തു പിന്നെ
എന്റെ മന്മഥ പത്തനാംബുജമാശു കണ്ടതി
ചിത്തകൗതുകമൊത്തുമല്‍‌പ്രതി
മത്തമദഭ്രമരത്തോടു കവചമഴിച്ചും
മധുവുണ്ടു രസിച്ചും

പ്രാണനാഥന്‍....

കാന്തനോരോരോ രതികാന്തതന്ത്രത്തിലെന്റെ
പൂന്തുകിലഴിച്ചൊരു നേരം
തുടങ്ങി ഞാനും മാന്താര്‍ശരക്കടലില്‍ പാരം
തന്നെ മറന്നും നീന്തി മദനഭ്രാന്തിനാലതി താന്തയായി
നിതാന്തമങ്ങിനെ കാന്ത കൃതം
സുരതാന്ത മഹോത്സവഘോഷം പുനരെത്ര വിശേഷം!

പ്രാണനാഥന്‍....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts