കളിയാടും പൂമാല (പൂത്താലി )
This page was generated on April 25, 2024, 9:16 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1960
സംഗീതംബ്രദര്‍ ലക്ഷ്മണന്‍
ഗാനരചനതിരുനയിനാർകുറിച്ചി മാധവൻ നായർ
ഗായകര്‍കമുകറ പുരുഷോത്തമൻ ,പി ലീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ടി കെ ബാലചന്ദ്രൻ ,മിസ്സ് കുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: December 17 2016 13:04:56.


ആഹാഹാഹാ....

കളിയാടും പൂമാല
പാല്‍ക്കടലുതന്റെ തിരമാല
ഉടലുയരും താണീടും
ഇതിനര്‍ഥമെന്തുപറയാമോ?
പറയാമേ നിന്നുള്ളില്‍ സഖി
പൊങ്ങിവന്നൊരു വിചാരം
നാണത്താല്‍ ഉടല്‍ താണുപോകുവതുപോലെ

ഈ വന്‍കടലിന്നുള്ളിലുറങ്ങിടും
ഇരമ്പലിന്‍ പൊരുളെന്തേ?
ഓ... ഈ വന്‍ കടലിന്‍...
നമ്മുടെ കരളുകള്‍ തമ്മില്‍ മുട്ടും നേരം
സ്വരമൊന്നുയരും പോലെ
കാറ്റിനാലോ തിരകള്‍ ഉയര്‍ന്നഥ
കാറ്റുയര്‍ന്നതു തിരയാലോ
തിരയും കാറ്റും ഒരുപോല്‍ വേണം
തിരയും സ്നേഹം കാണാന്‍

കടലിന്‍ ജലമിതു മോഹനമാകാന്‍
കാരണമെന്തറിയാമോ?
കരവും നീക്കി കനിവൊടു ചന്ദ്രന്‍
അരികെ നില്‍ക്കുകയാലേ
നീലക്കടലിതുപോലെ ശാന്തത
സ്നേഹക്കടലിനു വരുമോ?
കടലല്ലുലകില്‍ കാമിനിതന്‍ കരള്‍
കണ്ടറിയുന്നതിനാമോ?

കളിയാടും പൂമാല
പാല്‍ക്കടലുതന്റെ തിരമാല
ആനന്ദത്തൊടു ചേരുമ്പോള്‍
മാനസമൊന്നായാല്‍ നമ്മുടെ
മാനസമൊന്നായാല്‍
ആ...........

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts