വജ്രകുണ്ഡലം മണിക്കാതിലണിയും (ഭദ്രദീപം )
This page was generated on April 28, 2024, 5:49 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ ,ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,സുജാത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:50.

വജ്രകുണ്ഡലം മണിക്കാതിലണിയും
വൃശ്ചികസന്ധ്യാരാഗമേ
വിശ്വമാനസം വിരല്‍തൊട്ടുണര്‍ത്താന്‍
വിണ്ണില്‍ വന്ന തിലോത്തമേ -
ഒരു സ്വകാര്യം (വജ്രകുണ്ഡലം)

വര്‍ണ്ണക്കരയുള്ള മഞ്ഞിന്റെ പൊന്നാട
വാരിപ്പുതയ്ക്കുമീ താരുണ്യം ആ..
വര്‍ണ്ണക്കരയുള്ള മഞ്ഞിന്റെ പൊന്നാട
വാരിപ്പുതയ്ക്കുമീ താരുണ്യം
നീയെന്‍ പ്രേയസിയ്ക്കു നല്‍കിയതോ
നിനക്കിവള്‍ കടം തന്നതോ ?
താരുണ്യം ഈ താരുണ്യം
തങ്കപ്പീലി മേഞ്ഞ മുല്ലപ്പന്തലില്‍ വെ-
ച്ചങ്ങയുടെ കൈയ്യില്‍ ഞാന്‍ നല്‍കി
ഞാന്‍ നല്‍കി
എനിക്കു മാത്രം - മരിയ്ക്കുവോളം
എനിക്കു മാത്രം (വജ്രകുണ്ഡലം)

സ്വര്‍ണ്ണക്കൈനഖക്കലയുള്ള കവിളില്‍
സ്വപ്നം വിടര്‍ത്തുമീ ഉന്മാദം ആ..
സ്വര്‍ണ്ണക്കൈനഖക്കലയുള്ള കവിളില്‍
സ്വപ്നം വിടര്‍ത്തുമീ ഉന്മാദം
നിന്‍പ്രേമകലയുടെ മേല്‍വിലാസം
നീയിവള്‍ക്കു കടം നല്‍കുമോ ?
ഉന്മാദം - ഈ ഉന്മാദം നിന്‍
‍മന്ദഹാസത്തിന്‍ മടിയില്‍ കിടത്തി ഞാന്‍
മറ്റൊരു കലയാക്കി മാറ്റും - ഞാന്‍ മാറ്റും
എനിക്കു മാത്രം - മരിക്കുവോളം
എനിക്കു മാത്രം (വജ്രകുണ്ഡലം)







malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts