ആദിപരാശക്തി (പൊന്നാപുരം കോട്ട)
This page was generated on April 26, 2024, 5:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,പി ബി ശ്രീനിവാസ് ,പി ലീല ,പി സുശീല ,പി മാധുരി
രാഗംരാഗമാലിക
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ പി ഉമ്മർ ,കെ എസ് ഗോപിനാഥ് ,അടൂര്‍ ഭാസി ,ആലും‌മൂടൻ ,വിജയ നിർമ്മല ,രാജശ്രീ നായർ ,വിജയശ്രീ ,ശബ്‌നം ,പറവൂര്‍ ഭരതന്‍ ,എൻ ഗോവിന്ദൻ‌കുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:54.


ആ......
ആദിപരാശക്തി അമൃതവര്‍ഷിണി
അനുഗ്രഹിക്കു ദേവി
നിന്‍ തിരുനടയിലൊരഞ്ജനമയിലായ്
നൃത്തമാടാനനുവദിക്കൂ എന്നെ നൃത്തമാടാനനുവദിക്കൂ

സരിഗമപധനികള്‍ ദേവിനിന്‍
സംഗീതകലാധമനികള്‍
എനിക്കുതരൂ മനസ്സിന്നുള്ളിലൊ-
രപൂര്‍വരാഗമായ് പറന്നുവരൂ
പദ്മരാഗച്ചിലങ്കകള്‍ ചലിപ്പിക്കൂ

ആ.....
കല്‍പ്പകവനത്തിലെ കാമസങ്കേതത്തിലെ
കേളീഗൃഹം തേടിവന്നവള്‍ ഞാന്‍ എന്നെ
പുഷ്പശരം കൊണ്ട് മൂടുക മൂടുക
പ്രേമപൌരുഷമേ....

മന്ത്രവാദിനീ മായാനര്‍ത്തകീ
മന്മഥന്‍ ഞാന്‍ നിന്റെ മന്മഥന്‍ ഞാന്‍
തവപദവിന്യാസങ്ങളിലൂടെ തളിരിടുന്നൂ വസന്തം
ആ....
കൌമുദീകല ശിരസ്സില്‍ ചൂടിയ
ഗൌരീശങ്കര ശിഖരങ്ങളേ
കണികണ്ടുണരൂ ശിവതാണ്ഡവമിതു
കണികണ്ടുണരൂ

കുലദേവതേ നിന്‍ തൃക്കണ്ണില്‍ നിന്നൊരു
തീനാളം ചൊരിയൂ
ഈ നര്‍ത്തകിമാരുടെ നഗ്നപദങ്ങളെ
അഗ്നികൊണ്ടുപൊതിയൂ


വര്‍ഷമേഘം വാഹനമാക്കും വരുണഭഗവാനേ ഈ
നൃത്തമണ്ഡപത്തില്‍ നീ
സ്വര്‍ഗ്ഗഗംഗയായൊഴുകി വരൂ
ഒഴുകിവരൂ.....

ഇന്നോളമിക്കോട്ട കാത്തുസൂക്ഷിച്ചൊരു
പൊന്നാപുരത്തമ്മേ ഇവിടെ
പൊട്ടിക്കിളിര്‍ക്കട്ടെ തൃക്കയ്യിലേന്തുന്ന പൊന്നിന്‍ തൃശൂലങ്ങള്‍!

ചന്ദ്രചൂഡപ്രിയേ നീയിവിടം വര്‍ണ്ണ
സിന്ദൂരമണ്ഡപമാക്കൂ
ഉന്മാദിനികളാം ഈ നര്‍ത്തകികളെ
ഉര്‍വശിമേനകമാരാക്കൂ
ഉര്‍വശിമേനകമാരാക്കൂ

സൃഷ്ടിയുടെ ശില്‍പ്പകലാശാലയിലെ
സ്വര്‍ഗ്ഗനന്ദിനിയല്ലേ നീ സ്വര്‍ഗ്ഗനന്ദിനിയല്ലേ
സര്‍വാംഗ സുന്ദരീ നീയെങ്ങനെയൊരു
സംഹാരതാണ്ഡവമാടും വിശ്വ
സംഹാരതാണ്ഡവമാടും!
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts