ഉരുകിയുരുകി (അന്ന )
This page was generated on April 13, 2024, 9:51 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:26.

ഉരുകിയുരുകിയുരുകിത്തെളിയും മെഴുകുതിരികളേ
മരുഭൂമിയിലെ യാത്രക്കാരനു
വഴികാണിക്കുകയില്ലേ?
(ഉരുകിയുരുകിയുരുകി)

തണ്ണീര്‍പ്പന്തലിന്നരികിലവന്‍
ദാഹജലത്തിനലഞ്ഞു
താലവനങ്ങള്‍ക്കരികിലവന്‍
തണലും തേടിനടന്നു
(ഉരുകിയുരുകിയുരുകി)

കയ്യില്‍ നക്ഷത്ര വിളക്കെരിയും
കാവല്‍ മാലാഖമാരേ
ഇടയനെന്നിനി എന്നുവരും
മിഴികള്‍ എന്നിനി തോരും?
(ഉരുകി)
വഴികാണിക്കുകയില്ലേ
എൻ യാത്രക്കാരന് വഴികാണിക്കുകയില്ലേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts