പാലം കടക്കുവോളം (കലിയുഗം )
This page was generated on April 24, 2024, 1:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ ,അയിരൂര്‍ സദാശിവന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുധീർ ,അടൂര്‍ ഭാസി ,മുതുകുളം രാഘവൻപിള്ള
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:54.

 പാലം കടക്കുവോളം നാരായണ നാരായണ
പാലം കടന്നു ചെന്നാൽ കൂരായണ കൂരായണ

അയ്യോ അങ്ങനെ പറയാമോ
പറയാൻ പാടില്ല
പക്ഷേ കലിയുഗത്തിന്റെ കലാപരിപാടിയല്ലേ
(പാലം..)

മനമേ അടി മനമേ
എതിരേ ചന്ദ്രനുദിച്ചുയരും നേരം
എന്നുമിത്തിരി മരവെള്ളമകത്തു ചെന്നാൽ
മറക്കാം എല്ലാം മറക്കാം പിന്നെ
മനസ്സിനകം ചേർത്തലപ്പൂരപ്പറമ്പ്
കുട്ടപ്പാ പൊന്നു കുട്ടപ്പാ
ഓ കുപ്പിയെട് ഗ്ലാസ്സെട്
ഈ രണ്ടൗൺസടിയെടാ കുട്ടപ്പാ

അളിയാ പട്ടയ്ക്ക് ലഹരി വെച്ചതാരാ
അറിയില്ലേ ഞാനേ നീയേ മഹാനാടാ (പാലം..)
കരളെ അടി കരളേ
എതിരേ ഭൂമി കിടന്നുരുളും നേരം
എന്നുമുള്ളിലീ കഞ്ചാവിൻ ലഹരി ചെന്നാൽ
തളിരാ നല്ല കുളിരാ
പിന്നെ തലക്കകം നല്ല കൊടുങ്ങല്ലൂർ ഭരണിപ്പറമ്പ്
തങ്കപ്പാ പൊന്നു തങ്കപ്പാ
ഓ.. കുടുക്കയെട് കൂടെട്

ആഞ്ഞൊന്നു വലിയെടാ തങ്കപ്പാ
അളിയാ കഞ്ചാവിനു കറക്കം വെച്ചതാരാ
സത്യം പറയട്ടെ , എന്റെ അച്ഛനാ !
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts