സുന്ദരിമാര്‍ കുലമൗലികളെ (ചെണ്ട )
This page was generated on March 29, 2024, 8:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി മാധുരി
രാഗംനീലാംബരി
അഭിനേതാക്കള്‍കവിയൂർ പൊന്നമ്മ ,മധു ,ശ്രീവിദ്യ ,എസ് പി പിള്ള ,ശങ്കരാടി ,അടൂര്‍ ഭാസി ,നന്ദിത ബോസ് ,കുഞ്ചൻ
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2016 06:22:08.

സുന്ദരിമാര്‍കുല മൌലികളേ
പന്തടിച്ചുകളിയ്ക്കുക നാം
ഉര്‍വ്വശിയെവിടേ മേനകയെവിടേ?
ഉമ്പര്‍കോന്‍പുരിയിലെ രംഭയെവിടേ?

കൈവളകിലുങ്ങീ പന്തടിയ്ക്കാന്‍
കാല്‍ത്തളകിലുങ്ങീ ചോടുവയ്ക്കാന്‍
ആലിലവയറ്റിലെ ഒഡ്യാണം
ആലോലംകിലുങ്ങീ പന്തടിയ്ക്കാം
പന്തടിയ്ക്കാം....
സുന്ദരിമാര്‍കുല മൌലികളേ.....

ഇന്ദ്രസദസ്സില്‍ പന്തടിയ്ക്കാം
ചിന്തുകള്‍പാടീ ചോടുവയ്ക്കാം
പന്തികമേഘത്തെ ഉമ്മവയ്ക്കും
ചന്ദ്രനും സൂര്യനും കണ്ടുനില്‍ക്കും
കണ്ടുനില്‍ക്കും....
സുന്ദരിമാര്‍കുല.......

ചെന്തളിര്‍കരങ്ങള്‍ ചുമന്നോട്ടേ
പൂങ്കവിള്‍മലരുകള്‍ വിയര്‍ത്തോട്ടേ
പാടിത്തിരിഞ്ഞിട്ടു പന്തടിയ്ക്കാം
ആടിക്കുഴഞ്ഞിട്ടു പന്തടിയ്ക്കാം
പന്തടിയ്ക്കാം........
സുന്ദരിമാര്‍കുല.....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts