സ്വർഗ്ഗസാഗരത്തിൽ (മനുഷ്യപുത്രൻ)
This page was generated on May 26, 2024, 11:44 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധസാവേരി
അഭിനേതാക്കള്‍വിൻസന്റ് ,വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:59.

സ്വര്‍ഗ്ഗസാഗരത്തില്‍ നിന്നു
സ്വപ്നസാഗരത്തില്‍ വീണ
സ്വര്‍ണ്ണമത്സ്യകന്യകേ
നിന്റെ തീരത്തില്‍ നിന്നെന്റെ
തീരത്തിലേക്കെന്തു ദൂരം - എന്തു ദൂരം (സ്വര്‍ഗ്ഗ)

മുത്തു പോയൊരു ചിപ്പിയായ് ഞാന്‍ പണ്ടു നിന്റെ
പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു
മുത്തു പോയൊരു ചിപ്പിയായ് ഞാന്‍ പണ്ടു നിന്റെ
പുഷ്യരാഗദ്വീപിനരികിലൊഴുകി വന്നു
ലജ്ജയോടെ- നിന്‍ മുഖശ്രീ വിടരും ലജ്ജയോടെ
തിരപ്പുറത്തു പൂഞ്ചെതുമ്പല്‍ വിതിര്‍ത്തു വന്നൂ
നിന്റെ ചിറകിനുള്ളീല്‍ പൊതിഞ്ഞു പൊതിഞ്ഞു കൊണ്ടുപോന്നു -
എന്നെ കൊണ്ടുപോന്നൂ.. (സ്വര്‍ഗ്ഗ)

മുത്തിരുന്നൊരു ചിപ്പിയില്‍ നീ
നിന്റെ നഗ്നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു
മുത്തിരുന്നൊരു ചിപ്പിയില്‍ നീ
നിന്റെ നഗ്നബാഷ്പബിന്ദുവെന്തിനു നിറച്ചു വെച്ചു
രത്നമായി എന്നിലെ ചൂടുകൊണ്ടതു രത്നമായി
തിരമുറിച്ചു തോണിയിന്നു കടലിലിറക്കും
എന്റെ തുറമുഖത്തു തുഴഞ്ഞു പുണര്‍ന്നു
കൊണ്ടുപോകും - നിന്നെ കൊണ്ടുപോകും (സ്വര്‍ഗ്ഗ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts