കടലിനു പതിനേഴു (മനുഷ്യപുത്രൻ)
This page was generated on April 18, 2024, 3:16 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനഗൌരീശപട്ടം ശങ്കരന്‍ നായര്‍
ഗായകര്‍പി മാധുരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിധുബാല ,വിൻസന്റ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:57:59.
 കടലിന്നു പതിനേഴു വയസ്സായി
കല്യാണപ്രായമായി
തുള്ളിച്ചാടി നടക്കും കടലിനെ
കണ്ടവർ കണ്ടവർ മോഹിച്ചൂ
(കടലിനു..)

ചക്രവാളം ചോദിച്ചു ഞാനൊരുമ്മ തരട്ടെ
ഭൂമി കാതിൽ മന്ത്രിച്ചു എൻ വിരിമാറിൽ മയങ്ങൂ
ആഴിപ്പെണ്ണു പറഞ്ഞൂ ഹും ..ഹും..ഹും...
(കടലിനു..)

ചന്ദനവും പനിനീരും പേറി തെന്നൽ വന്നൂ
തമ്മിൽക്കണ്ടു മനസ്സു തുടിച്ചൂ ജീവിതമവനർപ്പിച്ചു
അപ്പോൾ വാനിൻ കണ്ണു ചുവന്നൂ ഭൂമിയും വീറയാർന്നു
ആഴിയന്നൊരു നാളിൽ ചന്ദ്രക്കലയെ പ്രസവിച്ചൂ
രാരിരോ...രാരീരോ...
(കടലിനു..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts