തിരുവഞ്ചിയൂരോ (ദര്‍ശനം )
This page was generated on May 22, 2024, 1:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:33.
തിരുവഞ്ചിയൂരോ തൃശ്ശൂരോ
തിരുനെല്ലൂരോ നെല്ലൂരോ
പണ്ടെങ്ങാണ്ടൊരു രാജപ്പെണ്‍കിടാവുണ്ടായിരുന്നു പോല്‍

കുന്നത്തു ചന്ദ്രനുദിച്ചതു പോലൊരു
കുഞ്ഞായിരുന്നൂ പോല്‍-അവള്‍
കണ്ണില്‍ കൃഷ്ണമണികളില്ലാത്തൊരു
പെണ്ണായിരുന്നൂ പോല്‍
പകലും രാത്രിയും അറിയാതെ
പുഴകളും പൂക്കളും അറിയാ‍തെ
എന്നും കറുത്തവെളിച്ചവും കണ്ടാ
പെണ്ണുവളര്‍ന്നൂ പോല്‍ - കാണികള്‍ക്കെല്ലാം
കണ്ണുനിറഞ്ഞൂ പോല്‍

കണ്ടാലറിയാത്ത ദൈവങ്ങളോടവള്‍
കണ്ണൂചോദിച്ചൂ പോല്‍- ഇരുള്‍
കണ്ണല്ലാത്തവയെല്ലാമവള്‍ക്കന്ന്
പൊന്നായിരുന്നൂ പോല്‍
ഒരുനാളവള്‍വാഴും അരമനയില്‍
ഒരുഗാനഗന്ധര്‍വ്വന്‍ ചെന്നൂ പോല്‍
തന്നകക്കണ്ണിലെ കൃഷ്ണമണികളാ
പെണ്ണിനു നല്‍കീ പോല്‍
അന്നവളൊന്നാം പുഞ്ചിരികണ്ടൂപോല്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts