ടാറ്റാ താഴ്‌വരകളേ (തേനരുവി )
This page was generated on May 28, 2024, 2:00 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:38.
ടാറ്റാ ...ടാറ്റാ..
താഴ്‌വരകളേ ! താരനിശകളേ!
നഗരനിശകളേ! ടാറ്റാ...
ടാറ്റാ..

പച്ചക്കഞ്ചാവിന്‍ മണമുള്ള കാറ്റ്‌
പീരുമേട്ടിലെ കാറ്റ്‌, ഈ
കാറ്റോടും മല, കതിരോടും മല മേലേ
കാലും നീട്ടി മലര്‍ന്നു കിടന്നാ-
ലതിന്റെ സുഖമൊന്നു വേറേ
ലല്ലല്ല..ലല്ലല്ല..ലല്ലല്ല... (ടാറ്റാ..ടാറ്റാ)

പീലിപ്പൂ കാട്ടി വിളിക്കുന്ന കാടു്
നീല തേയിലക്കാട്‌, ഈ
പൂനുള്ളാന്‍ വരും വളയിട്ട കൈകള്‍ തേടി
ചൂളോംകുത്തിയലഞ്ഞു നടന്നാ
ലതിന്റെ രസമൊന്നു വേറെ!
ലല്ലല്ല..ലല്ലല്ല..ലല്ലല്ല... (ടാ..ടാ)

തൊട്ടാല്‍ പൊട്ടുന്ന തുടമുള്ള പെണ്ണ്‌
തോടയിട്ടൊരു പെണ്ണ്‌
ഈ പെണ്ണിന്‍ കണ്ണുകള്‍, പരല്‍മീന്‍
കണ്ണുകള്‍ നാളേ
പൊന്നും ചൂണ്ടയെറിഞ്ഞു പിടിച്ചാ-
ലതിന്റെ ഗമയൊന്നു വേറെ
ലല്ലല്ല..ലല്ലല്ല..ലല്ലല്ല... (ടാറ്റാ..ടാറ്റാ)  


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts