പാവങ്ങൾ പെണ്ണുങ്ങൾ (പാവങ്ങൾ പെണ്ണുങ്ങൾ )
This page was generated on April 20, 2024, 1:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:39.

പാവങ്ങൾ പെണ്ണുങ്ങൾ ദുഃഖ-
ഭാരം ചുമക്കും ദേവതകൾ
കാലസമുദ്രത്തിരകളിൽ നീന്തും
കളിമൺ പാവകൾ (പാവങ്ങൾ)

ഇതിഹാസങ്ങൾക്കു താടി നരച്ചു
ഇന്നലത്തെ സ്മൃതികൾ മരിച്ചു
സ്ത്രീകളിന്നും വിരഹാതുരകൾ
ഭൂമികന്യാ സീതകൾ
രാമായണത്തിലെ കണ്ണീരിൽ മുക്കിയ
സീതകൾ..സീതകൾ

ഈ നൂറ്റാണ്ടിന്നെഴുപതു കഴിഞ്ഞു
ഇന്നലത്തെ യുഗങ്ങൾ മറഞ്ഞു
സ്ത്രീകളിന്നും പുരുഷന്മാരുടെ
ശാപമേൽക്കും അഹല്യകൾ
ശാപമോക്ഷത്തിനു കാത്തു കിടക്കും
അഹല്യകൾ അഹല്യകൾ (പാവങ്ങൾ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts