വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 05 2018 16:58:57.
♪ ♫ ♪ ♫ ♪ ♫ ♪ ♫ പുഷ്പമംഗലയാം ഭൂമിയ്ക്ക് വേളിപ്പുടവയുമായ് വരും വെളുത്തവാവേ എന്റെ മടിയില്‍ മയങ്ങും ഈ മാലതി ലതയെ തൊടല്ലേ - തൊടല്ലേ നീ // പുഷ്പമംഗലയാം ഭൂമിയ്ക്ക് .. .. .. // ♪ ♫ ♪ ♫ ♪ ♫ ♪ ♫ കടഞ്ഞ ചന്ദന മെതിയടികളുമായ് കയ്യില്‍ കനക വേണുവുമായ് പൊന്മുകില് ചെമ്മരിയാടിനെ മേയ്ക്കുന്ന പുല്ലാനി മലയിലെ ആട്ടിടയന് നീ ഈ കവിളിലെ നീഹാര ഹാരം കവരുമോ - നിലാവേ കവരുമോ // പുഷ്പമംഗലയാം ഭൂമിയ്ക്ക് .. .. .. // ♪ ♫ ♪ ♫ ♪ ♫ ♪ ♫ കുളിച്ചു കൂന്തലില്‍ ദശപുഷ്പവും ആയ് കണ്ണില്‍ പ്രണയ ദാഹവുമായ് ♪ ♫ ♪ ♫ ♪ ♫ ♪ ♫ എന്‍ മെയ് മന്മഥ ചാപമായ് മാറ്റും ഈ ഉന്മാദിനി എന്റെ പ്രാണസഖി നീ ഈ മനസ്സിലെ ഏകാന്ത രാഗം കവരുമോ - നിലാവേ കവരുമോ // പുഷ്പമംഗലയാം ഭൂമിയ്ക്ക് .. .. .. // |