മംഗലാം കാവിലെ (ധര്‍മ്മയുദ്ധം )
This page was generated on April 25, 2024, 9:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,പി മാധുരി ,കവിയൂർ പൊന്നമ്മ
രാഗംമോഹനം
അഭിനേതാക്കള്‍പ്രേം നസീര്‍ ,നന്ദിത ബോസ് ,ശ്രീവിദ്യ ,അടൂര്‍ ഭാസി ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:42.

മംഗലാംകാവിലെ മായാഗൗരിക്ക്
തിങ്കളാഴ്ച തിരുനൊയമ്പ്
തിങ്കളാഴ്ച തിരുനൊയമ്പ്

പുലരാനേഴര രാവുള്ളപ്പോള്‍
മലയാളമങ്കയെപ്പോല്‍ നീരാടി
കൃഷ്ണക്രാന്തിപ്പൂവുകള്‍ ‍ചൂടി
കൃഷ്ണതുളസിക്ക് വിളക്കുവെച്ചു

അഞ്ജലികൂപ്പി നില്‍ക്കുമ്പോള്‍ വിഷ്ണു
കഞ്ജബാണനോട് കല്‍പ്പിച്ചു നോമ്പുമുടക്കാന്‍
മന്മഥനപ്പോള്‍ മാമ്പൂവാലൊരു ശരംതൊടുത്തു

അംബികയപ്പോള്‍ ഞെട്ടിവിറച്ചു
കണ്‍കളില്‍ ഭാവാനിലന്‍ ജ്വലിച്ചു
ഹിമഗിരിസുതയെ ആശ്വസിപ്പിക്കാന്‍
മുരഹരന്‍ മാംഗല്യവരം കൊടുത്തു




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts