തൃച്ചേവടികള്‍ (ധര്‍മ്മയുദ്ധം )
This page was generated on April 18, 2024, 5:12 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,നന്ദിത ബോസ് ,കവിയൂർ പൊന്നമ്മ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:42.
തൃച്ചേവടികളില്‍ അര്‍ച്ചനയ്ക്കായ് വന്ന
പിച്ചകപ്പൂവാണു ഞാന്‍ - വെറുമൊരു
പിച്ചകപ്പൂവാണു ഞാന്‍ (തൃച്ചേവടികളില്‍)

ആരാധനവിധിയറിയാതെ ദൂരത്തെ
ആരാമലതയില്‍ ഞാന്‍ വിരിഞ്ഞു
ശ്രീകോവിലറിയാതെ ദേവനെ കാണാതെ
ജീവിതമിത്രനാള്‍ കഴിഞ്ഞു (തൃച്ചേവടികളില്‍)

പ്രദക്ഷിണവഴിയില്‍ പൂജാരി തൂത്തെറിഞ്ഞ
പ്രഭാതപുഷ്പത്തെ വീണ്ടും
കഴുകി തുടച്ചെടുത്തു കാല്‍ക്കലഭയം തന്ന
കാരുണ്യപൂരമാണെന്‍ ദേവന്‍ (തൃച്ചേവടികളില്‍)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts