കാമുകഹൃത്തില്‍ കവിതപുരട്ടും (ധര്‍മ്മയുദ്ധം )
This page was generated on May 18, 2024, 3:52 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനജി കുമാരപിള്ള
ഗായകര്‍പി മാധുരി
രാഗംയമുനാ കല്യാണി
അഭിനേതാക്കള്‍ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:43.
കാമുകഹൃത്തില്‍ കവിതപുരട്ടും
കാനനമുല്ലകള്‍ പൂത്തല്ലോ
മാദകസൌരഭ സാന്ദ്രസമീരണന്‍
ആടിയുലാവിയണഞ്ഞല്ലോ

പ്രേമദലോല വികാരവികസ്വര
കാമദസുസ്മിത രുചിവികരേ
ചേലിലൊരപ്സരകന്യകയെപ്പോല്‍
ശാരദരാവുമണഞ്ഞല്ലോ
അണഞ്ഞല്ലോ...........

കേളീലോലുപ മാനസരാകും
കോമളകാനന ദേവതകള്‍
ലീലാലാസ്യ വിലാസോന്മദമാര്‍-
ന്നാനന്ദോത്സവമാടുമ്പോള്‍
മദഭരിതോജ്വല രാഗതരംഗിത
മുരളീഗാനമുതിര്‍ക്കാതെ
അഴലിന്‍ നീലിമമൂടിയ മുഖമാര്‍-
ന്നലയുവതെന്താണജപാലന്‍!
ആ..........
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts