വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ജയചന്ദ്രൻ ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മധു ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:43.
യരുശലേമിലെ സ്വര്‍ഗ്ഗദൂതാ യേശുനാഥാ എന്നുവരും വീണ്ടും എന്നുവരും എന്റെ മെഴുകുവിളക്കിന് മുൻപില് എന്നുവരും ദൈവപുത്രാ യരുശലേമിലെ..... ബെതെലെഹേമിലെ പുല്‍ത്തൊഴുത്ത് ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു ഞങ്ങള്‍ മേഞ്ഞുകഴിഞ്ഞു നിര്‍ദ്ധനരും നിന്ദിതരും പീഢിതരും ഇതാ നാഥനെവന്നെതിരേല്ക്കാന് ഒരുങ്ങിക്കഴിഞ്ഞൂ ജൂഡിയയില്ലാ ജൂഡാസില്ലാ ഗോഗുല്ത്തയില് പണിതുയര്‍ത്തിയ മരക്കുരിശില്ലാ നിന്റെ രാജ്യം ഇത് നിന്റെ രാജ്യം ഇസ്രായേലിലെ വീഥികള്‍ ഞങ്ങള്‍ അലങ്കരിച്ചൂ ഞങ്ങള്‍ അലങ്കരിച്ചൂ അടിമകളും മര്‍ദ്ദിതരും ദുഃഖിതരും ഇതാ അല്ലിയൊലീവിലകളുമായ് ഇറങ്ങിക്കഴിഞ്ഞു സീസറില്ലാ പിലാത്തോസില്ലാ കാൽവരിയുടെ താഴ്വരയില് മുള്‍മുടിയില്ലാ നിന്റെ രാജ്യം ഇതു നിന്റെ രാജ്യം |