ഈരേഴുലകും (ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു )
This page was generated on April 30, 2024, 7:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍വി ദക്ഷിണാമൂർത്തി ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജയഭാരതി ,ശങ്കരാടി ,രാഘവന്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:45.

ഈരേഴുലകവും നിറഞ്ഞിരിക്കും
ശ്രീഭുവനേശ്വരീ ഭദ്രകാളി
ആശ്രയമില്ലാതെ അലയും ജീവനെ
അനുഗ്രഹിക്കൂ സര്‍വേശ്വരി
അഭയം നല്‍കൂ രക്തേശ്വരീ

ഉന്മത്തകേശിനി ഉഗ്രപ്രഭാവതി
ഉണരൂ നീയീ മൃതഭൂമിയില്‍
ഉരുകിത്തീരട്ടെ പാപങ്ങള്‍ അഖിലം
ഉതിരും മണിദീപശോഭകളില്‍
ശ്രീഭുവനേശ്വരി ഭദ്രകാളി

രുദ്രാക്ഷമാലിനീ രുദ്രാണി മോഹിനി
രുദ്രാക്ഷമാലിനീ രുദ്രാണി മോഹിനി
എനിയുദാരമായീ ഇരുളില്‍
അലിഞ്ഞു തീരട്ടെ ദുഃഖങ്ങളഖിലം
അമലേ നിന്‍ ദയാകിരണങ്ങളില്‍
ശ്രീഭുവനേശ്വരി ഭദ്രകാളി

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts