ഉത്തരമഥുരാപുരിയില്‍ (ഇന്റർവ്യൂ )
This page was generated on April 27, 2024, 11:19 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല ,കോറസ്‌
രാഗംരാഗമാലിക
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:46.
ഉത്തരമഥുരാപുരിയില്‍.......മദനോത്സവമഥുരാ‍പുരിയില്‍....
നൃത്തകലയുടെ നിധിയായ്.... വാസവദത്ത വാണിരുന്നൂ...
ഉത്തരമഥുരാപുരിയില്‍....

ഉത്തരമഥുരാപുരിയില്‍....
ഉത്തരമഥുരാപുരിയില്‍ മദനോത്സവമഥുരാ‍പുരിയില്‍....
നൃത്തകലയുടെ നിധിയായ് വാസവദത്ത വാണിരുന്നൂ...
ഉത്തരമഥുരാപുരിയില്‍....

തധികിണതോം തധികിണതോം തധികിണതോം താ
തധികിണതോം തധികിണതോം താ
തധികിണതോം താ
തകധിമിതാം
തകിടതാം തകതാം തതാം
താം തകിടതധകിടതാം തിത്തകിടതാം തരികിടതാം
തധികിണതോം തധികിണതോം തധികിണതോം
തത്തതരികിടതാം തിത്തരികിടതാം തധികിടതാം
തധികിണതോം തധികിണതോം തധികിണതോം
തത്തതരികിടതാം തിത്തരികിടതാം തധികിടതാം
തധികിണതോം തധികിണതോം തധികിണതോം

നാലമ്പലങ്ങളില്‍ രാജാങ്കണങ്ങളില്‍..ആ...ആ....
നാലമ്പലങ്ങളില്‍ രാജാങ്കണങ്ങളില്‍
നവരാത്രിനര്‍ത്തനമേടകളില്‍...
രതിസുഖസാ‍രേ പാടീ.....
രതിസുഖസാ‍രേ പാടീ അവള്‍
മദനനൃത്തമാടീ......
ഉത്തരമഥുരാപുരിയില്‍.......

തധിധതരികിടതോം തിത്തരികിടതോം
തത്തതരികിടതോം തിത്തരികിടതോം
തധിംഗിടിത തധിംഗിടിത തധിംഗിടതാ
തധിംഗിടിത തധിംഗിടിത തധിംഗിടതാ
തധിംഗിടിത തധിംഗിടിത തധിംഗിടതാ

അവളുടെ അസുലഭതാരുണ്യം....
അംഗോപാംഗലാവണ്യം...
(അവളുടെ അസുലഭ.....)
ചക്രവര്‍ത്തിമാര്‍ കൊതിച്ചൂ....
ചക്രവര്‍ത്തിമാര്‍ കൊതിച്ചൂ അവിടേയ്ക്കു
രത്നമഞ്ചലുകള്‍ കുതിച്ചൂ....
വാസവദത്തയുടെ ഗോപുരനടയില്‍
വ്യാളീമുഖങ്ങളുയര്‍ന്നൂ....
ഉത്തരമഥുരാപുരിയില്‍....

അവളുടെ യൌവ്വനം തകര്‍ന്നപ്പോള്‍ അവര്‍
അവളെ വേശ്യയെന്നു വിളിച്ചു...
കരചരണങ്ങളരിഞ്ഞു അവളെ
ചുടലക്കാട്ടിലെറിഞ്ഞു..
അന്ത്യോദകവുമായ് ഒരു ചക്രവര്‍ത്തിയും
അവിടേയ്ക്കു ചെന്നില്ലാ...
ഉദയഭാസ്കരബിംബം പോലുള്ളൊ-
രുപഗുപ്തനല്ലാതെ...
അന്നൊരുപഗുപതനല്ലാതെ...
സംഘം ശരണം ഗച്ഛാമി...
ധര്‍മ്മം ശരണം ഗച്ഛാമി..
സംഘം ശരണം ഗച്ഛാമി...
ഉപഗുപ്തനല്ലാതേ....
സംഘം ശരണം ഗച്ഛാമി...
ബുദ്ധം ശരണം ഗച്ഛാമി..
ധര്‍മ്മം ശരണം ഗച്ഛാമി...
ഉപഗുപ്തനല്ലാതേ....
സംഘം ശരണം ഗച്ഛാമി...
ഉപഗുപ്തനല്ലാതേ....
ഉപഗുപ്തനല്ലാതേ....
ധര്‍മ്മം ശരണം ഗച്ഛാമി...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts