താജ്മഹല്‍ നിര്‍മ്മിച്ച (അഴകുള്ള സെലീന )
This page was generated on December 14, 2019, 1:24 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംകെ ജെ യേശുദാസ്
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കാഞ്ചന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:47.


താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
ഷാജഹാന്‍ ചക്രവര്‍ത്തീ
അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍

ആ നല്ല ഹൈമവതഭൂമിയിലെ
അശ്രുവാഹിനീതടത്തില്‍
മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
മൂകാനുരാഗകുടീരത്തില്‍
ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
എന്നിലെ ദുഃഖവും ഞാനും

ആ നല്ല ചന്ദ്രമദരാത്രികളില്‍
അംശുമാലിനീതടത്തില്‍
ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
ആലിംഗനങ്ങളില്‍ മയങ്ങി
അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
സ്വപ്നവും ദാഹവും ഞാനും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts