വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | എല്‍ പി ആര് വര്‍മ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കൊട്ടാരക്കര ശ്രീധരൻ നായർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:50.
ചെമ്പകമോ ചന്ദനമോ? കമ്പുകളുണങ്ങിയ കല്പ്പകമോ? കാമവതികള്‍ കണ്കേളിലതകള് കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ? പ്രേതമോ ഒരു മോഹഭംഗത്തിന് പ്രേതമോ? ഒരുമുഖക്കുരു പോലും മുളയ്ക്കാതെ ഒന്നു തളിര്‍ക്കാതെ പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു പ്രണയവികാരമോ? ഓ....ഓ.....ഓ.... അസ്ഥിപഞ്ജരമോ ഒരു യൌവനത്തിന് നഗ്ന പഞ്ജരമോ? (ചെമ്പകമോ?) ഒരു നഖക്ഷതം പോലും ഏല്ക്കാതെ ഒന്നു പൂക്കാതേ ഋതുദേവതയുടെ ശാപം കിട്ടിയ ഹൃദയവിഷാദമോ? ഓ.....ഓ..... അസ്ഥിപഞ്ജരമോ ഒരു വസന്തത്തിന് അഗ്നിപഞ്ജരമോ? (ചെമ്പകമോ..?) Chembakamo chandanamo |