കര്‍പ്പൂര ദീപത്തിന്‍ (ദിവ്യദര്‍ശനം )
This page was generated on June 18, 2024, 8:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,ബി വസന്ത
രാഗംകല്യാണി
അഭിനേതാക്കള്‍മധു ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2018 03:18:09.
കര്‍പ്പൂര ദീപത്തിന്‍ കാന്തിയില്‍
കണ്ടുഞാന്‍ നിന്നെയാ സന്ധ്യയില്‍
ദീപാരാധനാ നേരത്തു നിന്മിഴി
ദീപങ്ങള്‍ തൊഴുതു ഞാന്‍

സ്വര്‍ണ്ണക്കൊടിമര ച്ഛായയില്‍
നിന്നൂ നീയന്നൊരു സന്ധ്യയില്‍
ഏതോ മാസ്മരലഹരിയിലെന്മനം
ഏകാന്തമന്ദിരമായ്‌ എന്മനം
ഏകാന്തമന്ദിരമായി
സ്വര്‍ണ്ണക്കൊടിമര ച്ഛായയില്‍....

അശ്വതിയുത്സവ തേരു കണ്ടു
ആനക്കൊട്ടിലില്‍ നിന്നപ്പോള്‍
അമ്പലപൊയ്കതന്‍ അരമതിലില്‍ നീ
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നൂ
അമ്പെയ്യും കണ്ണുമായ് നിന്നിരുന്നൂ
ആരാവിലറിയാതെ ഞാന്‍ കരഞ്ഞൂ
അനുരാഗ നൊമ്പരം ഞാന്‍ നുകര്‍ന്നു
കര്‍പ്പൂര ദീപത്തിന്‍ .....

കൂത്തമ്പലത്തിലെ കൂത്തറയില്‍
കൂടിയാട്ടം കണ്ടിരുന്നപ്പോള്‍
ഓട്ടുവളകള്‍തന്‍ പാട്ടിലൂടോമന
രാത്രിസന്ദേശം അയച്ചു തന്നു
രാത്രിസന്ദേശം അയച്ചു തന്നു
കാതോര്‍ത്തിരുന്ന ഞാന്‍ ഓടിവന്നൂ
ഞാന്‍ ഓടിവന്നൂ
കാതോര്‍ത്തിരുന്ന ഞാന്‍ ഓടിവന്നൂ
കാവിലിലഞ്ഞികള്‍ പൂ ചൊരിഞ്ഞൂ
കാവിലിലഞ്ഞികള്‍ പൂ ചൊരിഞ്ഞൂ
കര്‍പ്പൂര ദീപത്തിന്‍ .....


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts