വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | പി മാധുരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിജയശ്രീ ,സുജാത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:56.
കാ കാ കാക്കേ കാക്കേ കൂടെവിടെ കൂട്ടിനകത്തൊരു കുഞ്ഞില്ലേ കറുത്തവാവിൻ മകളാം നിന്നുടെ കുഞ്ഞിനു തീറ്റി കൊടുക്കൂല്ലേ (കാക്കേ കാക്കേ) കൊക്കോ കൊക്കോകോക്കോ കോഴീ കോഴീ നില്ലവിടെ പുലരിപ്പെണ്ണിൻ പൊന്മകനേ (കോഴീ.....) കൂവാൻ നല്ല വശമാണോ ? കുറുമ്പു കാട്ടാൻ രസമാണോ ? (കൂവാന്‍....) രാവിലെ രാവിലെ കൂവും നിനക്കു ശമ്പളമെന്താണ് ? പൂങ്കോഴീ കൂ.... കൂ... കുയിലേ കുയിലേ വീടെവിടെ ? കൂടെ പാടും ഇണയെവിടെ ? (കുയിലേ....) നിങ്ങടെ വീണ കടം തരുമോ ? ഞങ്ങടെ വീട്ടില്‍ വന്നിടുമൊ ? (നിങ്ങടെ....) കണ്ണിലുറക്കം വരും വരേയ്ക്കും താരാട്ടു പാടുമോ ? പൂങ്കുയിലേ (കാക്കേ കാക്കേ...) |