പഞ്ചമി സന്ധ്യയില്‍ (പട്ടാഭിഷേകം )
This page was generated on April 26, 2024, 4:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പൊൻകുന്നം രവി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:04.

പഞ്ചമിസന്ധ്യയിൽ പാതിവിടർന്നൊരു
പരിഭവപുഷ്പം നിൻ കവിളിൽ
ഒരു ചുംബനത്താൽ
ഒരു സാന്ത്വനത്തിൽ
ഓമനേയാ മലർ കൊഴിയും
പകരം നാണത്തിൻ പൂവിരിയും
(പഞ്ചമി...)

കാഞ്ചനപ്പുഞ്ചിരിയിൽ
കവിതതൻ കാലവർഷം
സഖീ നിന്റെ ചെഞ്ചൊടിയിൽ
മധുമയ മോഹവർഷം
നിൻ സ്വപ്നവീണകളിൽ
നീലാംബരി നടനം
നിന്റെ പ്രതീക്ഷകളിൽ
രവി ചന്ദ്രികാമധുരം
(പഞ്ചമി...)

എന്നോർമ്മതൻ നദിയിൽ
നിൻ പ്രേമ പൊൻതിരകൾ
എൻ മോഹവീണയതിൽ
നിൻ ജീവസ്പന്ദനങ്ങൾ
ഈ ചൈത്രസന്ധ്യയിലെ
ഏകാന്തകല്പടവിൽ
ഇനിയെന്നുമോർക്കുവാൻ നിൻ
പ്രണയാമൃതം ചൊരിയൂ
(പഞ്ചമി..)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts