ബ്രഹ്മനന്ദിനി (ജീവിക്കാന്‍ മറന്നു പോയ സ്ത്രീ )
This page was generated on April 19, 2024, 10:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,ബി വസന്ത ,എം എസ് രാജു
രാഗംസരസ്വതി
അഭിനേതാക്കള്‍വിജയശ്രീ ,മോഹന്‍ ശര്‍മ്മ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: March 10 2018 16:12:41.
ആ.... ആ.....

ബ്രഹ്മനന്ദിനി സരസ്വതി നാദ
ബ്രഹ്മമന്ത്ര ബീജാക്ഷര രൂപിണി
ബ്രഹ്മനന്ദിനി

മഹേന്ദ്രനീല മണിപീഠ നിവാസിനി
മായാമകരന്ദ വാഗ്വിലാസിനി
കരധൃതകച്ഛപി ലളിതഗാനാമൃത
സുരകല്ലോലിനീ കളഹംസ ലാളിനി
സുരകല്ലോലിനീ കളഹംസ ലാളിനി
ബ്രഹ്മനന്ദിനി.........

പ്രസീതദേവി മംഗളദായിനി
പ്രസീതത്രിഭുവന നിത്യതേജസ്വിനി
പ്രസീത ദേവി പ്രഭാവതി
കലാവതീ സരസ്വതീ
കലാവതീ സരസ്വതീ
ബ്രഹ്മനന്ദിനി.........


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts