ആ നിമിഷത്തിന്റെ നിർവൃതിയിൽ (ചന്ദ്രകാന്തം )
This page was generated on June 15, 2024, 7:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: January 11 2015 17:19:48.


ആ... ആ... ആ... ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ-
രാവണിത്തെന്നലായ് മാറി..
ആയിരമുന്മാദ രാത്രികള്‍തന്‍ ഗന്ധം
ആത്മദളത്തില്‍ തുളുമ്പി..
ആത്മദളത്തില്‍ തുളുമ്പി..

നീയുറങ്ങുന്ന നിരാലംബശയ്യയില്‍
നിര്‍നിദ്രമീ ഞാനൊഴുകീ..
രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
പൂവിലെന്‍ നാദം മെഴുകി
അറിയാതെ... നീയറിയാതെ...

ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭിതന്‍ പദമായി..
ദാഹിയ്ക്കുമെന്‍ ജീവതന്തുക്കളില്‍
നവ്യ ഭാവമരന്ദം വിതുമ്പി..
താഴ്‌വരയില്‍ നിന്റെ പുഷ്പതല്പങ്ങളില്‍
താരാട്ടുപാട്ടായ് ഒഴുകീ..
ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
താളം പകര്‍ന്നു ഞാന്‍ നല്‍കി..
താളം പകര്‍ന്നു ഞാന്‍ നല്‍കി..
അറിയാതെ... നീയറിയാതെ...
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ ഞാനൊ-
രാവണിത്തെന്നലായ് മാറി..
ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍ മനം
ആരഭിതന്‍ പദമായി..malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts