സഹ്യന്റെ ഹൃദയം (ദുർഗ്ഗ)
This page was generated on May 26, 2024, 6:39 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
അഭിനേതാക്കള്‍പ്രേം നസീര്‍ ,എൻ ഗോവിന്ദൻ‌കുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:12.
സഹ്യന്റെ ഹൃദയം മരവിച്ചു
സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ
മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍
മണ്ണിന്റെ കണ്ണുകള്‍ നിറഞ്ഞൂ
നദികള്‍ കരഞ്ഞൂ.. കരഞ്ഞൂ

ഈവനഛായയില്‍ പോയവസന്തത്തില്‍
പൂവിട്ടുവിടര്‍ന്നോരനുരാഗമേ
നീയൊരു വിരഹവികാരമായി ഇന്നു
നിന്‍ കുടില്‍ കണ്വാശ്രമമായീ
ഒക്കത്തു ജീവിതച്ചുമടുമായ് പോവുക
ദു:ഖപുത്രീ.. ദു:ഖപുത്രീ.. ദു:ഖപുത്രീ..
സഹ്യന്റെ ഹൃദയം മരവിച്ചു.......

പേരറിയാത്തൊരു സായാഹ്ന സ്വപ്നത്തിന്‍
മാറത്തു പടര്‍ന്നോരഭിലാഷമേ
നീയൊരു നിത്യവിഷാദമായി ഇന്നു
നിന്‍ കഥ ശാകുന്തളമായീ
ഒറ്റയ്ക്കു കണ്ണുനീര്‍ക്കുടവുമായ് പോവുക
ദു:ഖപുത്രീ.. ദു:ഖപുത്രീ.. ദു:ഖപുത്രീ..

സഹ്യന്റെ ഹൃദയം മരവിച്ചു
സന്ധ്യതന്‍ കവിള്‍ത്തടം ചുവന്നൂ
മകളുടെ ഗദ്ഗദം യാത്ര ചോദിയ്ക്കുമ്പോള്‍
മണ്ണിന്റെ കണ്ണുകള്‍ ചുവന്നൂ
നദികള്‍ കരഞ്ഞൂ.. കരഞ്ഞൂmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts