വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിജയശ്രീ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: November 07 2014 17:41:04.
ദൈവമേ - ദീപമേ- മറഞ്ഞു പോയൊരെന്‍ ദൈവമേ പൊലിഞ്ഞ സ്നേഹത്തിന് ദീപമേ മറഞ്ഞു പോയൊരെന്‍ ദൈവമേ പൊലിഞ്ഞ സ്നേഹത്തിന് ദീപമേ അവിടുന്നെന്‍ ദുഃഖം കാണുമോ - അകലെയെന്‍ വിളി കേള്‍ക്കുമോ ദൈവമേ.. ദീപമേ.. നിറഞ്ഞ സൌഭാഗ്യമേടയില് അച്ഛന് കനിഞ്ഞു നല്കിയ ജീവിതം നിറഞ്ഞ സൌഭാഗ്യമേടയില് അച്ഛന് കനിഞ്ഞു നല്കിയ ജീവിതം ഉരുകിത്തീരുകയായിതാ നെയ്- വിളക്കിലെ തിരി പോലവേ ദൈവമേ.. ദീപമേ.. തകരുമെന് മനം താങ്ങുവാന്‍ ശക്തി തരിക വാത്സല്യവാനമേ തകരുമെന് മനം താങ്ങുവാന്‍ ശക്തി തരിക വാത്സല്യവാനമേ കനകത്തിന് നിറം പൂശി ഞാന്‍ എന്നും പൊതിഞ്ഞു വെയ്ക്കാമെന് ഗദ്ഗദം ദൈവമേ.. ദീപമേ.. |